പ്രിയമുള്ളവരേ,
ഞാന്‍ ആകെ ഒരു കുഴപ്പത്തില്‍ പെട്ടിരിക്കയാണ് ...നിങ്ങളുടെ അകമഴിഞ്ഞ സഹായവും ഉപദേശവും വേണം...കാര്യം പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും....പൊട്ടിപ്പൊട്ടി ചിരിക്കും...എന്റെ ഹൃദയ വേദന ആരറിയാന്‍ ?
പണ്ടു പണ്ടു ....ഒരുപാടു പണ്ടു ...നമ്മുടെ എം.ടി. സാറിന്റെ രണ്ടാമൂഴത്തിലെ നായകന് ഭീമസേനന് പാഞ്ചാലിക്കു വേണ്ടി കല്യാണസൌഗന്ധികം തേടിപ്പോയ കഥ നിങ്ങള്‍ക്കറിയാമല്ലോ ?ടിയാന്റെ ഏകദേശം അതേ അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍....
സത്യം പറഞ്ഞാല്‍ അവസ്ഥ കുറച്ചു കൂടെ ഭീകരമാണ് ....അദ്ദേഹത്തിന് കൈയില്‍ ഒരു ഗദ
എങ്കിലും ഉണ്ടായിരുന്നു....എന്റെ കൈയില്‍ ഒരു പിച്ചാത്തി പോലുമില്ല...
ക്ഷമിക്കണം...ഞാന്‍ ഇതു വരെ കാര്യം പറഞ്ഞില്ല അല്ലേ?...സംഭവം
നിസ്സാരമാണ് ... എന്റെ ലേറ്റസ്റ്റ് കാമുകി ചൈനക്കാരിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ?....
സുന്ദരി...സുമുഖി...സല്‍സ്വഭാവി....ഹൃദയേശ്വരി....കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും അവള്‍ക്കൊരു
വൃത്തികെട്ട സ്വഭാവം ഉണ്ട് ....അതായത് , ഞങ്ങള്‍ കഴിഞ്ഞ ദിവസം നല്ല റൊമാന്റിക് മൂഡില്‍ ഒരു ഇല പൊഴിഞ്ഞ മരത്തിനടിയില്‍ വെയില് കൊള്ളാതെ മുട്ടിയുരുമ്മി കൈകോര്‍ത്തു പിടിച്ചു കിനാവ് കണ്ടു രസിച്ചിരിക്കയായിരുന്നു......കിനാവിന്റെ ഒരു കൊച്ചു ഇടവേളയില്‍ അവള് എന്നോട് ചോതിച്ചു...
"കാന്താ, ജീവിതം യൌവ്വന തീക്ഷ്ണവും ഹൃദയം പ്രണയ സുരഭിലവുമായ ഈ അസുലഭ മുഹൂര്‍ത്തത്തില്‍(ബേപ്പൂര്‍ സുല്‍ത്താന്‍ എന്നോട് പൊറുക്കട്ടെ ) ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് സാധിച്ചു തരുമോ?"
ആ ഒരു മൂഡില്‍ എന്റെ ജീവന് വരെ കൊടുക്കാം എന്ന് ചുമ്മാ കേറി ഏറ്റു പോയി....അവള് പറഞ്ഞു അവള്‍ക്ക് എന്റെ ജീവന് വേണ്ട ( അത് പിന്നെ എടുത്തോളാം) കുറച്ചു പാമ്പിറച്ചി വരട്ടിയത് കൂട്ടി പൊറോട്ട തിന്നണമെന്ന് .....എന്ത് ചെയ്യും?പറയൂ സുഹൃത്തുക്കളെ...ഞാന്‍ എന്ത് ചെയ്യും?...(ഭീമസേനന് എത്ര ഭാഗ്യവാന് ....)
ഏതെങ്കിലും ഒരു ചൈനീസ് ഹോട്ടലില്‍ കയറി വാങ്ങാം എന്ന് കരുതി സമാധാനിച്ചു...ആകെ രണ്ടും നാലും ആറു ഹോട്ടലില്‍ കയറി....അപ്പോഴാണ് ഭീകരമായ ആ സത്യം ഞാന്‍ അറിയുന്നത്....അതായതു അയര്‍ലണ്ടില്‍ പാമ്പുകളില്ല...ഞെട്ടരുത്...പാമ്പുകളില്ലാത്ത ഒരു രാജ്യമാണ് അയര്‍ലണ്ട് .....അതിന് പിന്നിലെ രഹസ്യം അന്വേഷിച്ചു ചെന്നപ്പോഴാണ് ഞാന്‍ കുറച്ചു ചരിത്രം പഠിച്ചത്.....
അതായത് ....പണ്ടു പണ്ടു ....ഒരുപാടു പണ്ടു ഇവിടെ നിറയെ പാമ്പുകള്‍ ഉണ്ടായിരുന്നത്രേ....ദിനം പ്രതി ഒരുപാടാളുകള്‍ പാമ്പ്കടി മൂലം മരിച്ചിരുന്നു....പാമ്പുകള്‍ പാമ്പുകള്‍ ....
എല്ലായിടത്തും പാമ്പുകള്‍ ....പാവം സായിപ്പന്മാര് തങ്ങളുടെ മദാമ്മമാരെയും കൂട്ടി ദൈവം തമ്പുരാന്റെ അടുത്ത് പരാതി ബോധിപ്പിച്ചു... പുള്ളിക്കാരന് ഒരു പുണ്ന്യാലനെ കൈയിലൊരു മകുടിയും കൊടുത്തു ഇങ്ങോട്ട് പറഞ്ഞു വിട്ടു.....ടിയാന്റെ പേരു മിസ്റ്റര്‍ പാട്രിക് ..ഇനി അധികമൊന്നുമില്ല...അദ്ദേഹം മകുടിയൂതി പാട്ടു പാടി ഈ പ്രദേശത്തുള്ള എല്ലാ പാമ്പുകളെയും പിടിച്ചു കടലില്‍ എറിഞ്ഞു കളഞ്ഞു.....അതിന് ശേഷം ഇന്നു ഈ നിമിഷം വരെ അയര്‍ലണ്ടില്‍ പാമ്പുകളെ കണ്ടിട്ടില്ലാത്രേ...... മിസ്റ്റര്‍ പാട്രിക് ന്റെ ഓര്‍മ്മക്കായി സായിപ്പന്മാര് എല്ലാ കൊല്ലവും മാര്‍ച്ച് 17 നു st.patrik day ആഖോഷിക്കുന്നു.... അന്ന് മുഴുവന്‍ കള്ളു കുടിച്ചു പാമ്പായി റോഡില്‍ ഇഴഞ്ഞു നടന്നു അവര്‍ അദ്ദേഹത്തെ ആദരിക്കുന്നു......
പക്ഷെ അദ്ദേഹം എന്നോട് ചെയ്തത് കൊടും ചതിയാണ്....at least ഒരു നീര്‍ക്കോലിയെ എങ്കിലും ബാക്കി വച്ചൂടായിരുന്നോ?....ഇനി നിങ്ങള്‍ പറയൂ ഞാന്‍ എന്ത് ചെയ്യണം?
പാമ്പിനെ കിട്ടിയില്ലെന്കില് അവള് എന്നെ പിടിച്ചു തിന്നും....എല്ലാരും എനിക്ക് ആത്മശാന്തി നേരുവിന്.....
ഏതായാലും ഒരു കാര്യം എനിക്ക് മനസിലായി...ചൈനക്കാരി എന്നെ വിട്ടു പോകും...പോയ്ക്കോട്ടെ സാരമില്ല...പക്ഷെ അതിന് മുന്‍പ് എനിക്ക് ഒരു സ്ടെപ്പിനി കണ്ടെത്തണമല്ലോ ?...ആവശ്യക്കാരന് ഞാന്‍ ആയിപ്പോയില്ലേ?.... വിഷമം തീര്‍ക്കാന്‍ ക്ളാസിലെ ബ്രസീലിയന്‍ സുന്ദരി alessandra യെ ചൂണ്ട ഇട്ടു നോക്കി...അവള്‍ക്ക് വേഗം തന്നെ കാര്യം മനസിലായി.....പിറ്റേന്ന് അവള് ഒരു സായിപ്പിനേയും കൊണ്ടാണ് ക്ലാസ്സില്‍ വന്നത്.... എനിക്ക് പരിചയപ്പെടുത്തി തന്നു....sorry...പേരു ഓര്‍മയില്ല...ലവളുടെ ഭാവി വരന് ആണത്രേ....
അവനു എന്നെക്കാള്‍ ആരോഗ്യം ഉള്ളതുകൊണ്ട് ഞാന്‍ ക്ഷമിച്ചു....ഹും...നെട്ടൂരാനോടാനോടാ നിന്റെ കളി....അല്ല പിന്നെ ....
അങ്ങനെ,ക്രൂരമായ നിരാശയില്‍ മുഴുകി അയര്‍ലണ്ട് ജീവിതനൌക മുന്നോട്ടു തന്നെ ഒഴുകിക്കൊണ്ടിരിക്കുന്നു....
*************************************************************************************
സഹൃദയരേ...എന്റെ ഈ blog നു എന്റെ പരിധിയില്‍ പെടാത്ത കുറച്ചു ആരാധകര്‍ ഉണ്ടായതായി ഞാന്‍ അറിഞ്ഞു...നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കു നന്ദി.....ചാലക്കുടിക്കാരന്‍ ഒരു ശ്രീ... എനിക്ക് നിങ്ങളെ നേരിട്ടറിയില്ല സുഹൃത്തേ....എങ്കിലും എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍....
ഹൃദയപൂര്‍വ്വം ,
പഞ്ചാര കാന്ത് .
Sunday, 12 April 2009
Subscribe to:
Post Comments (Atom)
5 comments:
"മിസ്റ്റര്‍ പാട്രിക് ന്റെ ഓര്‍മ്മക്കായി സായിപ്പന്മാര് എല്ലാ കൊല്ലവും മാര്‍ച്ച് 17 നു st.patrik day ആഖോഷിക്കുന്നു.... അന്ന് മുഴുവന്‍ കള്ളു കുടിച്ചു പാമ്പായി റോഡില്‍ ഇഴഞ്ഞു നടന്നു അവര്‍ അദ്ദേഹത്തെ ആദരിക്കുന്നു..."
ഹ ഹ, സംഭവം കൊള്ളാം കേട്ടോ.
എന്നാലും പാമ്പിറച്ചി തേടി അയര്‍ലണ്ടില്‍ കിടന്നു കറങ്ങേണ്ടി വരുന്നത് കഷ്ടം തന്നെ. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ അഞ്ചാറെണ്ണത്തെ അങ്ങ് പിടിച്ചോണ്ട് പോകൂ മാഷേ ;)
എടാ നീ അവിടെ ഒരു ബീവരജസ് തുടങ്ങിയാല്‍ മതി , പാമ്പുകള്‍ തന്നെ വന്നു കൊള്ളും....
da....koode thane.......nalla rnadu pamabullappol enthine peddikunee............
shreeni vasante arabi kadha kandoooole............!!! ?
Paavam Ting.... :D
Post a Comment