കൂട്ടരേ,
അങനെ അത് സംഭവിച്ചു....അല്ലാ, നിങള്‍ അത്ബുധപെടില്ല.....അതെനിക്കറിയാം.....സംഭവം സിമ്പിള്‍ ആണ്..ഇതിന്റെ കൂടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫോട്ടോ കണ്ണ്ട് കാണുമല്ലോ......കൂടുതലൊന്നും പറയാനില്ല......എല്ലാം പെട്ടന്നായിരുന്നു.....
കുട്ടി ഒരു ചൈനക്കാരിയാണ്.....(മനസിലായികാണുമല്ലോ.....ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്.....) പേരു ട്ടിംഗ്....ഞാന്‍ സ്നേഹത്തോടെ ട്ടിംഗ് ടോന്ഗ് എന്ന് വിളിക്കും......(ആരോടും പറയരുത് സെക്രെറ്റ് ആണ്....) ആദ്യത്തെ കാഴ്ചയില്‍ തന്നെ അവളുടെ സൌന്ദര്യം എന്നെ ഹട്ടാദാകര്ശിചു......(മയങ്ങി)....അന്ന നട...കൊച്ചു കശ്മല
നിന്റെ ഹൃദയം എനിക്ക് തരുമോ എന്ന് ഞാന്‍ ചോദിച്ചു (ആഗ്യ ഭാഷയില്‍.....) അവള് സമ്മതിച്ചു......പകരമായി ഒന്നു മാത്രമെ അവള് ചോധിച്ച്ചുല്ല്....എന്റെ മീശ....കൊടുത്തു......മുഴുവന്‍ അത് അത്......മീശയുള്ള എന്നെ കാണുമ്പൊള്‍ അവള്‍ക്ക് എന്തോ ഒരു ദുസ്വപ്നം ഓര്‍മ്മ വരുന്നത്രേ.......( സംഭവം ലേശം അശ്ലീലമാണ്....അതു കൊണ്ടു സ്വപ്നം എക്സ്പ്ലെയിന് ചെയ്യുന്നില്ല...)
അങ്ങനെ ഞങ്ങള്‍ ഹൃദയം കൈമാറി...മനസും ശരീരവും സോറി ശരീരം ഇല്ലാ, പങ്കു വെച്ചു...
ഞങ്ങളുടെ ഏറ്റവും നല്ലാ മനപ്പൊരുത്തം എന്തെന്നാല്‍...രണ്ടാള്കും ഇംഗ്ലീഷ് അറിയില്ല...പിന്നെ അവള് മലയാളവും
ഞാന്‍ ചൈനീസും നന്നായി പറയുന്നത് കൊണ്ടു വലിയ കുഴപ്പമില്ലാതെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു...
ഫോട്ടോ കണ്ടു നിങ്ങള്‍ അസൂയപെട്ടിരിക്കുകയനെന്നു എനിക്കറിയാം....കണ്ണ് വയ്ക്കരുത് പ്ലീസ്...
പിന്നെ ഒരേ ഒരു പ്രശ്നമേ ഉള്ളു...അവള്‍ക്ക് ഒരു ചൈനക്കാരന് കാമുകന് ഉണ്ട്...ചെക്കന് USA ല്‍ ആണ്...
അതു കൊണ്ട് ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു...(അവളും)...
ഇനി നാളെ ഒരു പരീക്ഷ ഉണ്ട്...പോയി കിടന്നുറങ്ങട്ടെ...
ശുഭരാത്രി....മധുര സ്വപ്നങ്ങള്‍.....(ചൈന സ്വപ്നങ്ങള്‍ ....)
എല്ലാരും ഒന്നൂടെ ഒന്ന് മുട്ടിയുരുമ്മി ഇരിക്കുക...
ഹൃദയപൂര്‍വ്വം
ചൈന കാന്ത്


