Tuesday, 17 March 2009

Letter 1 - ഞാനും ഐയിര്‍ലാന്‍ഡില്‍......യോ യോ.....




kootukare......

അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാനും അയര്‍ലണ്ടില്‍ എത്തി....

വിദ്യാരംഭം കുറിച്ചു....2ണ്ട് ഓഫ് ഫെബ്....വളരെ നല്ല ക്ലാസ്സുകളാണ്...സംമതിന്ഗ് ലൈക്‌ BBC ന്യൂസ്....

ഒന്നും മനസിലാവില്ല....ക്ലാസ്സില്‍ ഒരു 25 ശതമാനം മലയാളികള്‍ ...50 ശതമാനം ഇന്ത്യന്‍സ്....

ബാക്കി...പാകിസ്ഥാന്‍,ബംഗ്ലാദേശ്,
ചൈന,ബ്രസീല്‍,ആഫ്രിക്ക......

താമസം ഒരു അയര്‍ലണ്ട് മദാമ്മയുടെ വീട്ടില്‍ ....ദുസ്സഹം.....

ദിവസം 300 ഇന്ത്യന്‍ രൂപ ചിലവാക്കിയാണ് ബസില്‍ കയറി ക്ലാസ്സില്‍ പോകുന്നത്....

പിന്നെ മദാമ്മയുടെ കുക്കിംഗ്‌ ദയനീയമാണ്....ഒരു ദിവസം മദാമ്മ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി....

അയ്യോ...അതോര്‍ക്കാന്‍ വയ്യേ.....ഇപ്പോള്‍ പരസ്പരം തെറി വിളിക്കുന്നത് "നിന്‍റെ മദാമ്മേടെ ചിക്കന്‍ ബിരിയാണി" എന്നാണ്...



ഇവിടെ ഇപ്പോള്‍ മഞ്ഞു മഴയാണ്....ആകെ ആസ്വതിക്കാന്‍ സാധിക്കുന്നത് അത് മാത്രമാണ്....എല്ലായിടത്തും മഞ്ഞു മൂടി കിടക്കുന്നു...

അതി മനോഹരമായ സ്ഥലം...എന്നെ ഹതാകരര്ഷിച്ചു....പിന്നെ മദാമ്മ കുട്ടികള്‍ ...എല്ലാരും ജീന്‍സിലാണ്...പിന്നെ ജാകെറ്റും....

മഞ്ഞുകാലം കഴിഞ്ഞാല്‍ അത് മിനി സ്കിര്‍ട്ടും t ഷര്‍ട്ടും ആവും എന്ന സുന്ദര സ്വപ്നങ്ങളില്‍ മുഴുകി ജീവിക്കുന്നു....

( മധുര സ്വപ്നങ്ങളെ.....)


ഞാന്‍ ഒരു പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്....( ഒരു കക്കൂസ് കഴുകുന്ന ജോലിയെന്കിലും .....)

ഇനി പിന്നെ ബ്ലോഗാം

എല്ലാരും പരസ്പരം മുട്ടിയുരുമ്മി ഇരിക്കുക ( കീപ് ഇന്‍ ടച്ച്‌)

ശേഷം ശേഷക്രിയ...

നിങ്ങളുടെ

കോന്തന്‍

1 comment:

ഹരീഷ് ഹരിഹരന്‍ . said...

നിന്‍റെ അഭാവത്തില്‍ എല്ലാ കാര്യങ്ങളും ഞാന്‍ നല്ല രീതിയില്‍ ഗവുരവമായി നോക്കുന്നുണ്ട് ...ഇനി നിന്‍റെ girl ഫ്രെണ്ട്സിന്റെ ഫോണ്‍ നംബെര്സ് കൂടി തന്നാല്‍ മതി , ബാക്കി കാര്യം ഞാന്‍ ഏറ്റു... :)